കണ്ണൂർ :ബാങ്കിംഗ് സർവ്വീസിൽ നിന്നും വിരമിച്ച ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് കെ എം ചന്ദ്രബാബുവിന് ബെഫി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരം സംഘടിപ്പിച്ചു. തളിപ്പറമ്പ് കെ കെ എൻ പരിയാരം ഹാളിൽ നടന്ന പരിപാടി തളിപ്പറമ്പ് മുൻ എം എൽ എ ജെയിംസ് മാത്യു ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. ബെഫി ജില്ലാ സെക്രട്ടറി പി എം ശ്രീരാഗ് സ്വാഗതം ആശംസിച്ച പരിപാടിയിൽ ബെഫി തളിപ്പറമ്പ ഏരിയ പ്രസിഡണ്ട് പി സി റഷീദ് അധ്യക്ഷത വഹിച്ചു. ജനകീയത ഉപേക്ഷിക്കുന്ന ബാങ്കുകൾ എന്ന വിഷയത്തിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് സി രാജീവൻ മുഖ്യപ്രഭാഷണവും നടത്തി. സി ഐ ടി യു ഏരിയ സെക്രട്ടറി കെ കരുണാകരൻ, കെ പി റിജു (KSTA ഏരിയ പ്രസിഡന്റ്), ടി ആർ രാജൻ (ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം - ജില്ലാ സെക്രട്ടറി), കെ പ്രകാശൻ (എ കെ ബി ആർ എഫ് ജില്ലാ പ്രസിഡന്റ് ) വി.ജയന്‍, പി പി സന്തോഷ് കുമാർ(ബെഫി ജില്ലാ ജോയിന്റ് സെക്രട്ടറി), എം ജിഷ ( ബെഫി അഖിലേന്ത്യ വനിതാ കൗൺസിൽ അംഗം) എന്നിവർ സംസാരിച്ചു. കെ എം ചന്ദ്രബാബു മറുപടി പ്രസംഗവും ബെഫി തളിപ്പറമ്പ് ഏരിയ സെക്രട്ടറി എം എം രൂപേഷ് നന്ദിയും രേഖപ്പെടുത്തി.
Kind regards, Bank Employees Federation of India




























_(8).jpeg)


_(14).jpeg)





